ക്യാപ്‌റ്റൻസി കോലിക്ക് സമ്മർദ്ദം നൽകുന്നില്ല: പിന്തുണയുമായി ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (13:02 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനമത്സരങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ കനത്ത വിമർശനമാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിഎ പറ്റി ഉയരുന്നത്. മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ ഗൗതം ഉൾപ്പടെ പലരും കോലിയുടെ ക്യാപ്‌റ്റൻസിയെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ പലയിടത്ത് നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ കോലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ സ്പിന്നറായ ഹർഭജൻ സിങ്.

ക്യാപ്‌റ്റൻസി ഒരു തരത്തിലും കോലിയെ സമ്മർദ്ദത്തിലാക്കുന്നില്ലെന്നാണ് ഹർഭജൻ പറയുന്നത്. ക്യാപ്‌റ്റൻസിയുടെ വെല്ലുവിളികൾ കോലി ആസ്വദിക്കുന്നുണ്ട്. അദ്ദേഹം ഒരു നേതാവാണ് മുന്നിൽ നിന്ന് നയിക്കുകയും ടീമിന് മാതൃകയാകുകയും ചെയ്യുന്നു ഹർഭജൻ അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :