അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഇന്ന്, തോറ്റാൽ പരമ്പര നഷ്ടം
- കോലിയ്ക്ക് ഫിറ്റ്നസ് ഭ്രമം വന്നത് ഇംഗ്ലണ്ടിൽ, 2011-12ൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയപ്പോൾ ടീമിലെ പകുതി പേരും തോറ്റു: സെവാഗ്
- ജയിക്കാനുള്ള ആവേശം കണ്ടില്ല, തോൽവിക്ക് പിന്നാലെ ടീമിനെതിരെ വിമർശനവുമായി കോലി
- വീണ്ടും പൂജ്യനായി കെഎൽ രാഹുൽ, ആശിഷ് നെഹ്റയുടെ റൊക്കോർഡിനൊപ്പം
- കോലിക്കരുത്തിൽ ഇന്ത്യ, രണ്ടാം മത്സരത്തിലും അർധസെഞ്ചുറി: ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം
ക്യാച്ച് കൈവിട്ട് നാണക്കേടിന്റെ പുതിയ റെക്കോർഡ് നേട്ടം സ്വന്തം പേരിലാക്കി കോലി
ലോകത്തെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ക്യാച്ചുകൾ കൈവിടുന്നതിൽ ഇന്ത്യൻ നായകൻ വിരാട് കോലി അല്പം മുൻപിലാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിൽ ജോസ് ബട്ട്‌ലറുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതൊടെ ക്രിക്കറ്റിൽ ഒരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ.
2019 മുതൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. 2019 മുതലുള്ള അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും 9 ക്യാച്ചുകൾ നേടിയ കോലി 6 ക്യാച്ചുകൾ നഷ്ടപ്പെടുത്തി. ഇക്കാലയളവിൽ 5 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ക്രിസ് ജോർദാനാണ് ഇക്കാര്യത്തിൽ രണ്ടാമത്. 4 ക്യാച്ചുകൾ വീതം കൈവിട്ട സ്റ്റീവ് സ്മിത്ത്,യൂസ്വേന്ദ്ര ചഹാൽ എന്നിവരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.