വിൻഡീസിനെതിരെ സെഞ്ചുറി, എം എസ് ധോനിയുടെ റെക്കോർഡിനൊപ്പം കെ എൽ രാഹുൽ
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്താകാതെ നേടിയ സെഞ്ചുറി പ്രകടനത്തോടെ ഇതിഹാസതാരം എം എസ് ധോനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ഇന്ത്യയ്ക്കായി അഞ്ചാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എം എസ് ധോനിക്കൊപ്പം രണ്ടാം സ്ഥാനത്താണ് രാഹുല്‍. അഞ്ചാം നമ്പറില്‍ രാഹുലിന്റെ നാലാം ഏകദിന സെഞ്ചുറിയായിരുന്നു ഇന്നലെ വിന്‍ഡീസിനെതിരെ പിറന്നത്.
87 പന്തില്‍ 10 ഫോറും 6 സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ക്ലാസ് പ്രദര്‍ശിപ്പിച്ച അപരാജിത ഇന്നിങ്ങ്‌സ്. ഇന്ത്യയ്ക്കായി അഞ്ചാം നമ്പറില്‍ കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന നേട്ടം 7 സെഞ്ചുറികളുള്ള യുവരാജ് സിങ്ങിന്റെ പേരിലാണ്. അഞ്ചാം നമ്പറില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും (110 റണ്‍സ്) യുവരാജിന്റെ പേരിലായിരുന്നു. 129 റണ്‍സ് സ്വന്തമാക്കി ഇതും രാഹുല്‍ മറികടന്നു.
Smiles, cheers, and celebrations all around ???? Scenes to cherish for KL Rahul and #TeamIndia Updates https://t.co/PhSJSbvW7C #INDvWI | @mflone_ | @klrahul https://t.co/wFTPDqLlvt
— BCCI (@BCCI) October 3, 2026
സിംഗിളുകള്‍ നേടി സ്‌കോര്‍ ഉയര്‍ത്തി പതിയെയായിരുന്നു രാഹുല്‍ ഇന്നിങ്ങ്‌സ് ബില്‍ഡ് ചെയ്തത്. മോശം പന്തുകളെ അതിര്‍ത്തി കടത്തി 41 പന്തുകളിലാണ് താരം അര്‍ധസെഞ്ചുറി തികച്ചത്. പിന്നീട് മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഗിയര്‍ മാറ്റിയ രാഹുല്‍ വമ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താന്‍ 39 പന്തുകളാണ് രാഹുല്‍ എടുത്തത്. രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് 351 റണ്‍സെന്ന മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
