1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul against Pakistan

പാക്കിസ്ഥാനെ കണ്ടാല്‍ അപ്പോ വിറയ്ക്കും, ഐപിഎല്‍ തന്നെയാണ് രാഹുലിന് നല്ലത്; ആരാധകര്‍ കട്ട കലിപ്പില്‍

ആരാധകരുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് പാക്കിസ്ഥാനെതിരായ രാഹുലിന്റെ പ്രകടനങ്ങളും

KL Rahul against Pakistan
കെ.എല്‍.രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. രാഹുല്‍ ഇന്ത്യക്ക് ബാധ്യതയാകുകയാണെന്ന് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ കണ്ടാല്‍ രാഹുലിന് മുട്ടിടിക്കുമെന്നാണ് ആരാധകരുടെ പരിഹാസം.
 
ആരാധകരുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് പാക്കിസ്ഥാനെതിരായ രാഹുലിന്റെ പ്രകടനങ്ങളും. ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ പേസ് നിരയ്ക്ക് മുന്നില്‍ രാഹുല്‍ കവാത്ത് മറന്നു. എട്ട് പന്തില്‍ നാല് റണ്‍സ് എടുത്താണ് രാഹുല്‍ കൂടാരം കയറിയത്. അതും നസീം ഷായുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. സമാന രീതിയില്‍ തന്നെയാണ് ഏഷ്യാ കപ്പിലെ ആദ്യ കളിയിലും രാഹുല്‍ പുറത്തായത്. അന്ന് ഗോള്‍ഡന്‍ ഡക്ക് എന്ന നാണക്കേടും രാഹുലിന് നേരിടേണ്ടിവന്നു. 
 
പാക്കിസ്ഥാനെതിരായ രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കാം. 
 
3 (8)
 
0 (1)
 
28 (20)
 
4 (8)
 
പാക്കിസ്ഥാനെതിരായ അവസാന നാല് കളികളില്‍ രണ്ടക്കം കണ്ടത് ഒരു തവണ മാത്രം. പാക്കിസ്ഥാന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ രാഹുല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. മറ്റ് വമ്പന്‍ ടീമുകള്‍ക്കെതിരെയും രാഹുലിന്റെ പ്രകടനം ദയനീയമാണ്. 

About Writer
രേണുക വേണു
അടുത്ത ലേഖനം
ഒരു അവസരം കൂടി തരും, തിളങ്ങിയില്ലെങ്കില്‍ പന്തിനെ ഇറക്കും; രാഹുലിന് താക്കീത്, പുറത്തിരുത്താന്‍ ആലോചന