1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. K Srikanth praises hardik pandya

നിന്നെ കാണുമ്പോൾ ഞങ്ങളുടെ സമയത്തെ കപിലിനെ ഓർമ വരുന്നു, ഹാർദ്ദിക്കിനോട് കെ ശ്രീകാന്ത്

K srikanth
പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തുകയും കോലിക്കൊപ്പം നിർണായകമായ 100 റൺസ് കൂട്ടുകെട്ട് ഉയർത്തുകയും ചെയ്ത സൂപ്പർ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്.
 
ഞാൻ താരതമ്യം നടത്താറില്ല. കാലഘട്ടങ്ങൾ തമ്മിൽ ഞാൻ താരതമ്യം ചെയ്യാറില്ല. എന്നാൽ നീ ബൗൾ ചെയ്യുന്നതും ബാറ്റ് ചെയ്യുന്നതും ഫീൽഡ് ചെയ്യുന്നതും കാണുമ്പോൾ അത് ഞങ്ങളുടെ സമയത്തെ കപിൽ ദേവിനെ ഓർമിപ്പിക്കുന്നു. നിനക്ക് കൊണ്ടുവരാൻ സാധിക്കുന്ന ഇമ്പാക്ട് അത് കപിൽ സൃഷ്ടിച്ചതിന് സമാനമാണ്. ശ്രീകാന്ത് പറഞ്ഞു.
 
എക്കാലത്തെയും മികച്ച താരമാണ് കപിൽ എന്നാണ് ശ്രീകാന്തിന് മറുപടിയായി ഹാർദ്ദിക് പറഞ്ഞത്.
 
അടുത്ത ലേഖനം
17 പന്തിൽ 50 റൺസ് വിട്ടുനൽകി ഹസരങ്ക, ജീവിതത്തിൽ താരം മറക്കാൻ ആഗ്രഹിക്കുന്ന ദിനം