1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jos Buttler flying catch

പറക്കും ബട്‌ലര്‍; ക്യാച്ച് കണ്ട് അന്താളിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)

Buttler
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. കിടിലന്‍ ക്യാച്ചുമായാണ് ബട്‌ലര്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ഒാസ്‌ട്രേലിയന്‍ ഓപ്പണര്‍ മര്‍കസ് ഹാരിസിനെ പുറത്താക്കാന്‍ വേണ്ടിയാണ് ബട്‌ലറുടെ ഒറ്റകയ്യന്‍ ക്യാച്ച്. ബാറ്ററുടെ ലെഗ് സൈഡിലേക്ക് അവിശ്വസനീയമാം വിധം ഡൈവ് ചെയ്താണ് ബട്‌ലര്‍ കൈപിടിയിലൊതുക്കിയത്. 28 പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായാണ് ഹാരിസ് പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്. 
അടുത്ത ലേഖനം
ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണ് സർ പദവി