ലോര്‍ഡ്‌സില്‍ കൈവിട്ട കളി; താരങ്ങള്‍ തമ്മില്‍ ശീതയുദ്ധം, ബുംറയോട് കയര്‍ത്ത് ബട്‌ലര്‍, ഡ്രസിങ് റൂമില്‍ നിന്ന് ഇംഗ്ലണ്ടിനെ ചീത്ത വിളിച്ച് കോലി

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (19:35 IST)

ലോര്‍ഡ്‌സ് ടെസ്റ്റ് അവസാന മണിക്കൂറുകളിലേക്ക് എത്തിയിരിക്കുകയാണ്. മത്സരം കൂടുതല്‍ ചൂടുപിടിക്കുന്നു. ബൗണ്‍സറുകളേക്കാള്‍ വേഗത്തില്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച. ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുമായി ഏറ്റുമുട്ടി. ബുംറ ബാറ്റ് ചെയ്യുമ്പോള്‍ ആയിരുന്നു സംഭവം.

92-ാം ഓവര്‍ എറിയാനെത്തിയത് മാര്‍ക് വുഡാണ്. വുഡിനെ നോക്കി ഈ സമയത്ത് ജസ്പ്രീത് ബുംറ എന്തോ പറഞ്ഞു. വുഡിനെ നോക്കി ബുംറ വിരല്‍ ചൂണ്ടി. ഇതോടെ ഗ്രൗണ്ട് ചൂടുപിടിച്ചു. ബട്‌ലറും വുഡുമായി ബുംറ ശീതയുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വുഡിന്റെ തൊട്ടടുത്ത പന്ത് ബുംറ ഫോറടിച്ചു. ഇത് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തു.
ബുംറയും ഇംഗ്ലണ്ട് താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഡ്രസിങ് റൂമില്‍ നിന്ന് വിരാട് കോലി കോപിച്ചു. ഡ്രസിങ് റൂമില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങളെ കോലി ചീത്തവിളിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :