രേണുക വേണു|
Last Modified വ്യാഴം, 16 ഡിസംബര്‍ 2021 (08:45 IST)
ഏകദിന നായകസ്ഥാനത്തു നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ച വിവരം വെറും ഒന്നര മണിക്കൂര്‍ മുന്‍പാണ് താന്‍ അറിഞ്ഞതെന്ന് വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ചീഫ് സെലക്ടര്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നും കോലി പറഞ്ഞു. ചീഫ് സെലക്ടര്‍ വിളിച്ച് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് സംസാരിച്ചത്. ഏകദിന നായകസ്ഥാനത്ത് കോലി തുടരേണ്ടതില്ലെന്ന് സെലക്ഷന്‍ പാനലിലെ അഞ്ച് സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും അറിയിച്ചു. നായകസ്ഥാനത്തു നിന്ന് മാറ്റിയെന്ന പ്രഖ്യാപനത്തിനു ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും യാതൊരു ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് വേറെ നടന്നിട്ടില്ലെന്നും കോലി പറഞ്ഞു. ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ 'ഓക്കെ, ഫൈന്‍' എന്ന് മാത്രമായിരുന്നു തന്റെ മറുപടിയെന്നും കോലി വ്യക്തമാക്കി.