അനുബന്ധ വാര്‍ത്തകള്‍
- 'ഈ നോട്ടത്തില്‍ എല്ലാമുണ്ട്'; പകരംവീട്ടി ബുംറ, അതും പലിശ സഹിതം
- കണങ്കാല് മടങ്ങി, വേദന കടിച്ചമര്‍ത്തി ബുംറ; ഞെട്ടലോടെ വീഡിയോ കണ്ട് ആരാധകര്‍
- 'ഞാന്‍ അഹങ്കാരിയാണെന്നാണ് അവള് വിചാരിച്ചത്'; സഞ്ജനയുമായുള്ള പ്രണയത്തെ കുറിച്ച് ബുംറ
- മുംബൈ നിലനിര്‍ത്തുക രോഹിത്തിനേയും ജസ്പ്രീത് ബുംറയേയും; സൂര്യകുമാറിനെ ലേലത്തില്‍ വിടും
- ടി 20 യില്‍ നിന്ന് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പുറത്തേക്ക് ! പകരം ഈ രണ്ട് താരങ്ങള്‍
'ബുംറയേക്കാള്‍ അപകടകാരി, കൂടുതല്‍ ആക്രമണോത്സുകത'; ഷഹീന്‍ അഫ്രീദിയെ കുറിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയേക്കാള്‍ ആക്രമണോത്സുകത കൂടുതല്‍ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും പേസ് ബൗളറുമായിരുന്ന അക്വിബ് ജാവേദ്. ബുംറ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പേസര്‍ ആണെന്നും എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ അത്രയും അപകടകാരിയല്ലെന്നും ജാവേദ് പറഞ്ഞു.
ഷഹീന്‍ ഷാ അഫ്രീദിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുവരികയാണ്. അതേസമയം, ബുംറയുടെ കരിയര്‍ ഗ്രാഫ് ഒരേ നിലയില്‍ നില്‍ക്കുന്നു. ട്വന്റി 20യിലും ഏകദിനത്തിലും ടെസ്റ്റിലും ഷഹീന്‍ അഫ്രീദിയുടെ അത്ര അപകടകരമായ പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ജാവേദ് പറഞ്ഞു.