അനുബന്ധ വാര്‍ത്തകള്‍
- ജസ്പ്രീത് ബുംറ ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആകാന്‍ സാധ്യത
- ബുംറയോട് ആന്ഡേഴ്സണ് പറഞ്ഞത് പുറത്തുപറയാന്‍ കൊള്ളില്ല, ഞങ്ങള്‍ ആരേയും പ്രീണിപ്പിക്കാനല്ല കളിക്കുന്നത്: ശര്‍ദുല്‍ താക്കൂര്‍
- അവള് കരുതി ഞാന്‍ അഹങ്കാരിയാണെന്ന്, ഞാന്‍ കരുതി അവള് അങ്ങനെയാണെന്ന്; സഞ്ജനയുമായുള്ള ആദ്യ കൂടിക്കാഴ്ച അത്ര നല്ലതല്ലായിരുന്നെന്ന് ബുംറ
- ടി 20 ലോകകപ്പ്: സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍
- ഇത് ചതിയാണ്, എനിക്ക് മാത്രം സ്പീഡ് കൂട്ടി എറിയുന്നു; ബുംറയോട് പരാതിയുമായി ആന്ഡേഴ്സണ്
ടി 20 യില്‍ നിന്ന് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പുറത്തേക്ക് ! പകരം ഈ രണ്ട് താരങ്ങള്‍
ടി 20 ടീമില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യ. ടി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ബൗളിങ് ലൈനപ്പിലാണ് കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ടി 20 ക്രിക്കറ്റില്‍ നിന്ന് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ദീര്‍ഘകാല വിശ്രമം അനുവദിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവരെയാണ് ടി 20 ടീമിലേക്ക് പരിഗണിക്കുന്നത്. സ്പിന്‍ ആക്രമണത്തില്‍ യുസ്വേന്ദ്ര ചഹലിനെ തിരിച്ചുകൊണ്ടുവരും. ടി 20 ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിക്ക് കൂടുതല്‍ അവസരം നല്‍കിയേക്കും. മുഹമ്മദ് സിറാജിനെ ടി 20 ടീമില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. ശര്‍ദുല്‍ താക്കൂറിന്റെ ഭാവിയാണ് ആശങ്കയിലായിരിക്കുന്നത്. ശര്‍ദുല്‍ താക്കൂറിനെ ടെസ്റ്റില്‍ മാത്രം കളിപ്പിക്കാനാണ് സാധ്യത. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ടീമിനെ ഉടച്ചുവാര്‍ക്കാന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതരാകുന്നത്.