വെറുതെ ജയിച്ചാല്‍ പോരാ ! ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യത കടുപ്പമേറിയതാകും; കണക്കുകള്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (09:15 IST)

ഈ സീസണില്‍ എട്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആറ് കളികളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് കളികളില്‍ ഉറപ്പായും ജയിച്ചാല്‍ മാത്രമേ ആര്‍സിബി പ്ലേ ഓഫ് കാണൂ. മാത്രമല്ല സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 68 റണ്‍സിന് ഓള്‍ഔട്ടായതിനാല്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് 0.472 ആയി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കണം. ഇനിയും തുടര്‍ച്ചയായി തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി വളരെ താഴേക്ക് പോകാനും സാധ്യതയുണ്ട്. അതും പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :