1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. jasprit bumrah creates new record

നായകനായതിന് പിന്നാലെ മറ്റൊരു നേട്ടവും, റെക്കോർഡ് ബുക്കിൽ ഇടം നേടി ജസ്പ്രീത് ബുമ്ര

jasprit bumrah
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരോവറിൽ 35 റൺസടിച്ച് റെക്കോർഡിട്ടതിന് പിന്നാലെ മറ്റൊരു റെക്കോർഡ് നേട്ടം കൂടി സ്വന്തം പേരിൽ ചേർത്ത് ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്.
 
എജ്ബാസ്റ്റൺ ടെസ്റ്റിലെ ഒന്നാം ഇന്നിങ്ങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഈ പരമ്പരയിലെ ബുമ്രയുടെ വിക്കറ്റ് നേട്ടം 21 ആയി. 2014ൽ നടന്ന പരമ്പരയിൽ 19 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറിൻ്റെ റെക്കോർഡാണ് ബുമ്ര പഴങ്കഥയായത്.
അടുത്ത ലേഖനം
ചാമ്പ്യൻസ് ലീഗിൽ കളിക്കണം, ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അനുവാദം തേടി റൊണാൾഡോ