വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്കിനോട് യോജിപ്പില്ല, താരത്തെ നായക ചുമതലകളിലേക്ക് തിരികെയെത്തിക്കണമെന്ന് കമ്മിൻസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജൂണ്‍ 2022 (21:02 IST)
പന്ത് ചുരണ്ടൽ വിവാദത്തെ തുറ്റർന്ന് ഡേവിഡ് വാർണർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത ക്യാപ്റ്റൻസി വിലക്കിനോട് മൗലികമായി യോജിക്കാനാവില്ലെന്ന് ഓസീസ് ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. വാർണർ മികച്ച നായകനാണെന്നും ക്യാപ്റ്റൻസി ചുമതലകളിലേക്ക് താരത്തെ തിരിച്ചുകൊണ്ടുവരണമെന്നും കമ്മിൻസ് ആവശ്യപ്പെട്ടു.

2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച സാൻഡ് പേപ്പർ വിവാദമുണ്ടായത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരുണ്ടാൻ ശ്രമിച്ച ഓസീസ് താരം കാമറൂൺ ബെൻ ക്രോഫ്റ്റിൻ്റെ ദൃശ്യങ്ങൾക്ക് പിന്നാലെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഉപനായകൻ ഡേവിഡ് വാർണറെയും12 മാസത്തെക്കും ബെൻക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര- ആഭ്യന്തര മത്സരങ്ങളിൽ നിന്നും ക്രിക്കറ്റ് വിലക്കിയിരുന്നു. സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റൻസി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റൻസി വിലക്കുമായിരുന്നു ഏർപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :