അനുബന്ധ വാര്‍ത്തകള്‍
- സപ്പോർട്ടിങ്ങ് റോളിൽ നിന്ന് 42 പന്തിൽ 77, സഞ്ജുവിൻ്റെ ഇത്തരത്തിലുള്ള പ്രകടനം ഇതാദ്യമല്ല!
- ടി20യിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക്, കോലിയെ മറികടന്ന് ബാബർ അസം
- 2015ൽ നായകനാകുമ്പോൾ ഇംഗ്ലണ്ട് ആരോടും തോൽക്കാവുന്ന ദുർബലർ, ഇന്ന് വൈറ്റ് ബോൾ ക്രിക്കറ്റിലെ നിർണായക സാന്നിധ്യം , മാറ്റത്തിന് പിന്നിൽ ഒരൊറ്റ പേര്: മോർഗൻ
- അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
- ഞാൻ നിങ്ങളുടെ വലിയ ആരാധകൻ, സഞ്ജു സെഞ്ചുറി നേടാത്തതിൽ ദുഖം: അജയ് ജഡേജ
സഞ്ജു അസാധാരണ പ്രതിഭ, അവനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം: ഇയാൻ ബിഷപ്പ്
ഇന്ത്യൻ ദേശീയ ടീമിനായി സഞ്ജു സാംസൺ നടത്തിയ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് താനെന്ന് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്. അസാധാരണ പ്രതിഭയാണ് സഞ്ജുവെന്നും ഇപ്പോൾ ലഭിക്കുന്ന പിന്തുണ തുടർന്നാൽ സഞ്ജുവിന് ഭാവിയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ദീപക് ഹൂഡയോടൊപ്പം ടി20 ക്രിക്കറ്റിൽ രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ട് സ്വന്തമാക്കി റെക്കോർഡ് നേട്ടമാണ് സഞ്ജു നേടിയത്. 42 പന്തിൽ 77 റൺസുമായി തകർത്തടിച്ച സഞ്ജുവിൻ്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായിരുന്നു. 9 ഫോറുകളും 4 സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്ങ്സ്.