അനുബന്ധ വാര്‍ത്തകള്‍
- 9 മാസം, ഇന്ത്യ പരീക്ഷിച്ചത് 7 ക്യാപ്റ്റന്മാരെ!
- കോലി സെഞ്ചുറി നേടി 950 ദിവസം പിന്നിട്ടു, സെഞ്ചുറി വരൾച്ചയ്ക്ക് അറുതി എഡ്ബാസ്റ്റണിലോ?
- 'സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രം'; രൂക്ഷമായി പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി
- ധോണിക്ക് കടല്‍ മത്സ്യങ്ങള്‍ ഇഷ്ടമല്ല, ചിക്കന്‍ എത്ര വേണമെങ്കിലും കഴിക്കും
- ഇംഗ്ലണ്ടിനെ ഇനി ജോസ് ബട്ലര് നയിക്കും
എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 24 പന്തില്‍ നാല് ഫോര്‍ സഹിതം 17 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. ജിമ്മി ആന്‍ഡേഴ്സണിന്റെ പന്തില്‍ സാക്ക് ക്രൗവ്ലിക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ പത്ത് ഓവറില്‍ 31-1 എന്ന നിലയിലാണ്. ഹനുമ വിഹാരിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. പുജാരയാണ് ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.