അഭിറാം മനോഹർ|
Last Modified വെള്ളി, 1 ജൂലൈ 2022 (20:10 IST)
കോലിയുടെ ആക്രമണോത്സുകതയ്ക്കും മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനും പിന്നിൽ ഈഗോയാണെന്ന് മുൻ പാകിസ്ഥാൻ താരം മിസ്ബാ ഉൾ ഹഖ്. ഈഗോ കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മിസ്ബാ അഭിപ്രായപ്പെടുന്നു. ഓഫ്സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകളെ കോലി പിന്തുടരുന്നത് തുടർച്ചയായി നമുക്ക് കാണാം. സമീപകാലത്തായി ഈ രീതിയിൽ നിരവധി തവണ കോലി പുറത്തായിട്ടുണ്ട്.
ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ കോലിയുടെ ബാറ്റിങ്ങിൽ കാണാനാവും. ഇത് ബൗളർമാരെ ആക്രമിക്കാനും ആധിപത്യം പുലർത്താനുമുള്ള കോലിയുടെ ഈഗോയിൽ നിന്ന് സംഭവിക്കുന്നതാണ്. ഇതേ മനോഭാവത്തോടെ കൂടുതൽ കളിക്കുന്നത് അവൻ്റെ സമ്മർദ്ദത്തെ ഉയർത്തുകയാണ് ചെയ്യുന്നത്. മിസ്ബാ പറഞ്ഞു.