1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jason Roy joins in KKR

കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാന്‍ ജേസണ്‍ റോയ്

Jason Roy joins in KKR
ശ്രേയസ് അയ്യര്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ അഭാവം പരിഹരിക്കാന്‍ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റര്‍ ജേസണ്‍ റോയിയെ കൂടാരത്തിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2.8 കോടിക്കാണ് റോയിയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 1.5 കോടിയായിരുന്നു അടിസ്ഥാന വില. പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പുറമേ ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങളും വ്യക്തിപരമായ കാരണങ്ങളും മൂലം ഈ സീസണില്‍ കളിക്കാനെത്തില്ലെന്ന് ഷാക്കിബ് അല്‍ ഹസനും ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ജേസണ്‍ റോയ് കൊല്‍ക്കത്തിയിലേക്ക് എത്തിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഒപ്പം കളിച്ച ഗിൽ വേറെ ലെവെലിൽ എത്തി, നീ ഇപ്പോഴും ഐപിഎല്ലിൽ കഷ്ടപ്പെടുന്നു: യുവതാരത്തെ കടന്നാക്രമിച്ച് സെവാഗ്