1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Punjab kings vs Rajasthan royals today

പഞ്ചാബ് വെല്ലുവിളിയാകില്ല, രാജസ്ഥാനെ തുണച്ച് കണക്കുകൾ

Punjab kings
ഐപിഎൽ പതിനാറാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സുമായി ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ വൈകീട്ട് 7:30നാണ് മത്സരം. മുൻനിരയുടെ തകർപ്പൻ ഫോമിലും ട്രെൻഡ് ബോൾട്ട്, ചഹൽ ബൗളിംഗ് സഖ്യത്തിലുമാണ് രാജസ്ഥാൻ്റെ പ്രതീക്ഷ.
 
 മുൻ പോരാട്ടങ്ങൾ പരിഗണിച്ചാൽ ഇതുവരെ മുഖാമുഖം വന്ന 24 മത്സരങ്ങളിൽ 14 എണ്ണത്തിലും രാജസ്ഥാനായിരുന്നു വിജയം എന്നത് സഞ്ജുവിൻ്റെ ടീമിന് മുൻതൂക്കം നൽകുന്നുണ്ട്. യശസ്വി ജയ്സ്വാൾ,സഞ്ജു സാംസൺ,ജോസ് ബട്ട്‌ലർ എന്നിവരടങ്ങുന്ന രാജസ്ഥാൻ മുൻനിര അപകടകാരികളാണ്. ബൗളിംഗിൽ ചാഹൽ തിളങ്ങുന്നതും രാജസ്ഥാന് കരുത്ത് നൽകുന്നു.
 
അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചുകൊണ്ടാണ് പഞ്ചാബും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ,ഭാനുക രജപക്സെ,ആർഷദീപ് സിംഗ് എന്നീ താരങ്ങളിലാണ് പഞ്ചാബിൻ്റെ പ്രതീക്ഷകൾ.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മെസി അല്‍ ഹിലാലിലേക്ക് തന്നെയെന്ന് സൂചന; ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം !