അനുബന്ധ വാര്‍ത്തകള്‍
- ലീഡ്സില്‍ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ്; ഇന്ന് നിര്‍ണായകം, രക്ഷിക്കുമോ പൂജാര?
- 'ഇങ്ങനെ സെഞ്ചുറി അടിച്ചുകൂട്ടാന്‍ നിങ്ങള്‍ എന്താണ് തിന്നുന്നത്,'; ജോ റൂട്ടിനോട് ആകാശ് ചോപ്ര
- കുതിച്ച് ഇംഗ്ലണ്ട്, വന്‍ ലീഡിലേക്ക്; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പാടുപെടും
- ഇത് ശരിയാകില്ല, കോലി ഉടന്‍ സച്ചിനെ വിളിക്കൂ; ഉപദേശവുമായി ഗവാസ്കര്‍
- 'റ്റാറ്റാ, ഗുഡ്ബൈ'; ഔട്ടായി കൂടാരം കയറുന്ന കോലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകര്‍, പാട്ടും മേളവുമായി പരിഹാസം, തല കുനിച്ച് ഇന്ത്യന്‍ നായകന്റെ മടക്കം (വീഡിയോ)
ഇത്തവണ ബാറ്റ് ചെയ്യാന്‍; ലീഡ്‌സിലും ജാര്‍വോ കളിക്കാനിറങ്ങി, പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
കളിക്കളത്തില്‍ ഇത്തവണയും പ്രശ്‌നക്കാരനായി 'ജാര്‍വോ 69'. ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ജാര്‍വോ ബാറ്റുമായി കളത്തിലിറങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇംഗ്ലണ്ടുകാരന്‍ ജാര്‍വോ കളത്തിലേക്ക് ഇറങ്ങിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മാസ്‌ക് ധരിച്ച് ബാറ്റുമായി ജാര്‍വോ കളത്തിലേക്ക് ഓടിയിറങ്ങിയത്. 69 നമ്പര്‍ ജേഴ്‌സി തന്നെയാണ് ജാര്‍വോ ഇത്തവണയും അണിഞ്ഞിരിക്കുന്നത്. വിരാട് കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന നേരം നോക്കിയാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. പിന്നീട് സുരക്ഷ ജീവനക്കാര്‍ വന്ന് ജാര്‍വോയെ പിടിച്ചുകൊണ്ടുപോയി.
ലോര്‍ഡ്‌സ് ടെസ്റ്റിലും സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജാര്‍വോ കളത്തിലിറങ്ങിയിരുന്നു. താന്‍ ഇന്ത്യന്‍ ടീം അംഗമാണെന്ന് പറഞ്ഞാണ് മുന്‍ ടെസ്റ്റില്‍ ജാര്‍വോ ഇറങ്ങിയത്. ഇന്ത്യയുടെ ഫീല്‍ഡര്‍ ആണ് താനെന്ന് പറഞ്ഞാണ് ജാര്‍വോ ലോര്‍ഡ്‌സില്‍ കളിക്കാന്‍ വന്നത്. അപ്പോഴും സുരക്ഷാ ജീവനക്കാര്‍ വന്ന് ജാര്‍വോയെ പിടിച്ചുമാറ്റി.“Just the one change, Jarvo 69 comes in for Virat Kohli” #ENGvIND #IndiavsEngland #IndvsEng
— Karamdeep (@oyeekd) August 27, 2021
pic.twitter.com/hNnyKUA53c
King Jarvo is back #INDvENG #RohitSharma #INDvsEND #Pujara #Hitmanpic.twitter.com/XLBOw7uBRy
— OneCricket (@OneCricketApp) August 27, 2021