അനുബന്ധ വാര്‍ത്തകള്‍
- കുതിച്ച് ഇംഗ്ലണ്ട്, വന്‍ ലീഡിലേക്ക്; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പാടുപെടും
- മൊയീന്‍ അലി ആറ് വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിക്കും; പ്രവചനവുമായി പീറ്റേഴ്സണ്
- ഇത് ശരിയാകില്ല, കോലി ഉടന്‍ സച്ചിനെ വിളിക്കൂ; ഉപദേശവുമായി ഗവാസ്കര്‍
- 'റ്റാറ്റാ, ഗുഡ്ബൈ'; ഔട്ടായി കൂടാരം കയറുന്ന കോലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകര്‍, പാട്ടും മേളവുമായി പരിഹാസം, തല കുനിച്ച് ഇന്ത്യന്‍ നായകന്റെ മടക്കം (വീഡിയോ)
- കളിയാക്കി ഇംഗ്ലണ്ട് ആരാധകര്‍; അധികം സന്തോഷിക്കേണ്ട, പരമ്പര 1-0 ആണെന്ന് സിറാജ് (വീഡിയോ)
'ഇങ്ങനെ സെഞ്ചുറി അടിച്ചുകൂട്ടാന്‍ നിങ്ങള്‍ എന്താണ് തിന്നുന്നത്,'; ജോ റൂട്ടിനോട് ആകാശ് ചോപ്ര
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലണ്ട് നായകനോട് രസകരമായ ചോദ്യങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെ മുന്നില്‍ നയിക്കുകയാണ് റൂട്ട് ചെയ്യുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു.
'ജോ റൂട്ട്, നിങ്ങള്‍ എന്താണ് കഴിക്കുന്നത്? ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. മൂന്നാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതിനോടകം മൂന്ന് സെഞ്ചുറി നേടികഴിഞ്ഞു. ഈ വര്‍ഷം തന്റെ പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ് റൂട്ട്. 86 ശതമാനം അര്‍ധ സെഞ്ചുറികളും ഈ വര്‍ഷം റൂട്ട് സെഞ്ചുറികളാക്കിയിട്ടുണ്ട്. ഇത് വളരെ അപൂര്‍വ്വമാണ്. വേറെ ഏതോ ഗ്രഹത്തില്‍ നിന്നുള്ളയാളാണ് റൂട്ട്. സ്വന്തം ഈഗോ മാറ്റിവച്ചാണ് റൂട്ട് മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നത്,' ആകാശ് ചോപ്ര പറഞ്ഞു.