അനുബന്ധ വാര്‍ത്തകള്‍
- വെസ്റ്റിൻഡീസുമായുള്ള ഏകദിന പരമ്പര ഇന്ന് മുതൽ, സഞ്ജുവിനെ പോലെ സൂര്യയ്ക്കും പരമ്പര നിർണായകം
- കോലി കഴിഞ്ഞാല്‍ ഇറങ്ങുക സഞ്ജു, ഇഷാന്റെ കാലം കഴിഞ്ഞെന്ന് വസീം ജാഫര്‍
- മൂന്ന് ഏകദിനങ്ങൾ, നിർണായകനേട്ടങ്ങൾക്കരികെ കോലിയും രോഹിത്തും
- ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ട്: കപിൽദേവ്
- പാക് ക്രിക്കറ്റിൽ അപ്രതീക്ഷിതമായ നീക്കങ്ങൾ, മിസ്ബ ഉൾ ഹഖിന് പ്രത്യേക ചുമതല
വിരമിക്കുന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നതേയില്ല. ആൻഡേഴ്സൺ
ഓസീസിനെതിരെ നടക്കുന്ന ആഷസ് പരമ്പരയില്‍ നിറം മങ്ങിയതോടെ വലിയ വിമര്‍ശനമാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് നേരിടുന്നത്. ആഷസിലെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും ആകെ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ താരം വിരമിക്കലിനെ പറ്റി ആലോചിക്കണമെന്നും യുവതാരങ്ങള്‍ക്ക് ടീമിലെത്തുന്നതില്‍ തടസ്സമാകരുതെന്നുമുള്ള അഭിപ്രായങ്ങള്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ ബൗളിംഗ് കഴിവുകളില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നാണ് ആന്ഡേഴ്സണ് പറയുന്നത്. മുന്‍കാലങ്ങളിലും നിറം മങ്ങുമ്പോള്‍ ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഫോം മോശമായാല്‍ വിരമിക്കുന്നതിനെ പറ്റിയാണ് ചര്‍ച്ച. ഞാന്‍ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കുന്നു.വിരമിക്കലിനെ പറ്റി ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. തീര്‍ച്ചയായും ഈ പരമ്പരയില്‍ ഞാന്‍ ആഗ്രഹിച്ച പോലെ സ്വാധീനം ഉണ്ടാക്കാന്‍ എനിക്കായിട്ടില്ല. എല്ലാവരും ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോകും. കഴിഞ്ഞ 10 അല്ലെങ്കില്‍ 15 വര്‍ഷങ്ങള്‍ മുന്‍പ് എനെ പുറത്താക്കണമോ എന്നതിനെ പറ്റിയായിരുന്നു ചര്‍ച്ച. ടീമിനായി എന്റെ ഏറ്റവും മികച്ചത് നല്കാന് ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വിരമിക്കലിനെ പറ്റി ഇപ്പോള്‍ ചിന്തകളൊന്നുമില്ല.ആന്ഡേഴ്സണ് പറഞ്ഞു.
അടുത്ത ലേഖനം