കോലി കഴിഞ്ഞാല്‍ ഇറങ്ങുക സഞ്ജു, ഇഷാന്റെ കാലം കഴിഞ്ഞെന്ന് വസീം ജാഫര്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂലൈ 2023 (14:47 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസതാരവുമായ വസീം ജാഫര്‍. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജു ആയിരിക്കും കളിക്കുകയെന്നും ഇഷാന്‍ കിഷന്‍ പുറത്തിരിക്കുകയെന്നും വസീം ജാഫര്‍ പറഞ്ഞു.

ഇഷാന്‍ കിഷന്‍ ടീമിലെ ഓപ്പണിങ്ങ് താരമാണ്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍മാരായുള്ള സാഹചര്യത്തില്‍ ഇഷാന്‍ ടീമില്‍ നിന്ന് പുറത്താകുമെന്നാണ് വസീം ജാഫറിന്റെ വിലയിരുത്തല്‍. നിലവില്‍ ഓപ്പണിങ്ങിലല്ല മധ്യനിരയിലാണ് കളിക്കാരനെ ആവശ്യമുള്ളത്. മധ്യനിരയില്‍ ലഭിക്കുന്ന അവസരം മുതലെടുക്കാനായാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് കയറാമെന്നും വസീം ജാഫര്‍ പറയുന്നു. ടി20 ടീമില്‍ ഇന്ത്യയുടെ മികച്ച താരമാണെങ്കിലും ഏകദിനത്തില്‍ ആ മികവ് പുലര്‍ത്താന്‍ സൂര്യകുമാറിന് ആയിട്ടില്ല. മധ്യനിരയില്‍ നാലാമനായല്ല അഞ്ചോ ആറോ സ്ഥാനത്താണ് സൂര്യയെ കളിപ്പിക്കേണ്ടതെന്നും സഞ്ജു സാംസണ്‍ വെസ്റ്റിന്‍ഡീസിനെതിരെ നാലാം നമ്പര്‍ സ്ഥാനത്ത് കളിക്കണമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :