അനുബന്ധ വാര്‍ത്തകള്‍
- കര്‍ണിസേന വനിതാ വിഭാഗം അധ്യക്ഷ, 2019 ല്‍ ബിജെപിയില്‍; ജഡേജയുടെ ഭാര്യ റിവാബ സോളങ്കിയെ കുറിച്ച് അറിയാം
- ഔട്ടായതിന്റെ ദേഷ്യം; ബാറ്റുകൊണ്ട് സ്റ്റംപ്സില്‍ അടിക്കാന്‍ നോക്കി ജഡേജ (വീഡിയോ)
- അഞ്ച് പ്രധാന ബൗളര്‍മാരില്‍ ഒരാളായി ജഡേജയെ കാണരുത്, ചഹലും കുല്‍ദീപും ഇല്ലാത്തത് മണ്ടത്തരം; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍
- ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് നായകനാകുക രവീന്ദ്ര ജഡേജ
- ഒരു മികച്ച ഓള്‍റൗണ്ടര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ജഡേജയ്ക്കുണ്ട്; പുകഴ്ത്തി സഹീര്‍ ഖാന്
മൊഹാലി ടെസ്റ്റ്: ജഡേജയ്ക്ക് സെഞ്ചുറി
ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചുറി. 160 പന്തില്‍ നിന്നാണ് ജഡേജ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. 10 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ സെഞ്ചുറി ഇന്നിങ്‌സ്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഏഴാം വിക്കറ്റില്‍ ഇന്ത്യക്കായി 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അശ്വിന്‍ 82 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയാണ് പുറത്തായത്. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്ത് 97 പന്തില്‍ നിന്ന് 96 റണ്‍സും ഹനുമ വിഹാരി 128 പന്തില്‍ നിന്ന് 58 റണ്‍സും നേടിയിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തിട്ടുണ്ട്.