ഔട്ടായതിന്റെ ദേഷ്യം; ബാറ്റുകൊണ്ട് സ്റ്റംപ്‌സില്‍ അടിക്കാന്‍ നോക്കി ജഡേജ (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (13:07 IST)

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് ടിം സൗത്തിയാണ്. ന്യൂസിലന്‍ഡ് പേസര്‍ സൗത്തിയുടെ പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ പോയ ജഡേജ ബൗള്‍ഡ് ആകുകയായിരുന്നു. ഔട്ടായതോടെ താരം ഏറെ നിരാശനായി.

ഇന്‍സൈഡ് എഡ്ജ് എടുത്താണ് ജഡേജയുടെ കുറ്റി തെറിച്ചത്. ഉടനെ തന്നെ ഔട്ടായതിന്റെ ദേഷ്യം ജഡേജ പ്രകടിപ്പിച്ചു. ബാറ്റുകൊണ്ട് സ്റ്റംപ്‌സില്‍ അടിക്കാന്‍ ശ്രമിക്കുന്ന ജഡേജയെ വീഡിയോയില്‍ കാണാം.കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ജഡേജ സെഞ്ചുറി നേടിയിരുന്നു. 50 റണ്‍സുമായി രണ്ടാം ദിനം കളിക്കാന്‍ ഇറങ്ങിയ ജഡേജയ്ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :