1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanjay Manjrekar criticizes Ravindra Jadeja

അഞ്ച് പ്രധാന ബൗളര്‍മാരില്‍ ഒരാളായി ജഡേജയെ കാണരുത്, ചഹലും കുല്‍ദീപും ഇല്ലാത്തത് മണ്ടത്തരം; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍

Ravindra Jadeja
രവീന്ദ്ര ജഡേജയെ അഞ്ച് പ്രധാനപ്പെട്ട ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കരുതെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ഓള്‍റൗണ്ടര്‍ അല്ല അഞ്ചാം ബൗളര്‍ ആകേണ്ടത്. ഒന്നോ രണ്ടോ ഓവര്‍ എറിയുന്ന ആറാം ബൗളര്‍ എന്ന നിലയിലാണ് ജഡേജയെ പരിഗണിക്കേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പന്തെറിയാന്‍ കഴിയില്ലെങ്കില്‍ ഹാര്‍ദിക്ക് പ്ലേയിങ് ഇലവനില്‍ ഉണ്ടാകരുതെന്നും മഞ്ജരേക്കര്‍ പരോക്ഷമായി പറഞ്ഞു. ടീം സെലക്ഷനെയും മഞ്ജരേക്കര്‍ വിമര്‍ശിച്ചു. വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നീ ലെഗ് സ്പിന്നര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് വിവേകശൂന്യമായ നടപടിയായെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കാണിയായി ഉര്‍വശി റൗട്ടാല ഉണ്ടായിരുന്നു; മുന്‍ കാമുകിയോട് ഇന്ത്യന്‍ താരം വീണ്ടും അടുക്കുന്നു ! ഇഷ നേഗിയുമായുള്ള ബന്ധം പിരിഞ്ഞോ?