അനുബന്ധ വാര്‍ത്തകള്‍
- വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ടി 20 ലോകകപ്പില്‍ കോലി ഓപ്പണറായേക്കും, സൂര്യകുമാര്‍ യാദവ് മൂന്നാമന്?
- ആയിഷയുടെ വിവാഹം കഴിഞ്ഞതാണെന്ന് ഹര്ഭജന് പറഞ്ഞു; എന്നാല്‍ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള പ്രണയിനിയെ മറക്കാന്‍ ധവാന് തയ്യാറല്ലായിരുന്നു
- തന്നെ ടീമിലെടുക്കുന്നതിൽ ഗാംഗുലിക്ക് താൽപര്യമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ
- ഈ ബൗളറെ നേരിടാന്‍ കോലിക്ക് കണ്ഫ്യൂഷന് ഉണ്ടായിരുന്നു, അത്ര എളുപ്പമല്ല: ഇര്ഫാന് പത്താന്
- 'ഞാന്‍ അവളുടെ ഉടമയല്ല, പങ്കാളിയാണ്'; ഭാര്യയുടെ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഇര്ഫാന് പത്താന്
ഏറെ പ്രതീക്ഷകളോടെ ടീമിലെത്തി, അടുത്ത കപില്‍ ദേവ് എന്ന് വിശേഷണം; കരിയര്‍ അസ്തമിച്ചത് അതിവേഗം, നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ക്രിക്കറ്റര്‍
നിര്ഭാഗ്യവാന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ഇര്ഫാന് പത്താന് ഉണ്ടാകും. വലിയ പ്രതീക്ഷകളോടെ ടീമിലെത്തിയ പത്താന്റെ ക്രിക്കറ്റ് കരിയര്‍ അതിവേഗം അസ്തമിച്ചു. അടുത്ത കപില്‍ ദേവ് എന്നാണ് ഇര്ഫാന് പത്താന് ടീമിലെത്തിയ സമയത്ത് അദ്ദേഹത്തിനു ലഭിച്ച വിശേഷണം. മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പേരെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍, ആ വിശേഷണങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്വിങ് ബോളുകള്‍ ആയിരുന്നു പത്താന്റെ പ്രധാന ആയുധം. ഒരു സമയത്ത് ലോകോത്തര ബാറ്റ്സ്മാന്മാരെ പോലും വട്ടംകറക്കിയ പന്തുകള്‍. എന്നാല്‍, സൗരവ് ഗാംഗുലി മുതല്‍ എം.എസ്.ധോണി വരെയുള്ള നായകന്മാരുടെ കീഴില്‍ വ്യത്യസ്ത റോളുകളില്‍ പത്താന് കളിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. ഗാംഗുലിയും ദ്രാവിഡും മുഴുവന്‍ സമയ ബൗളര്‍ എന്ന നിലയിലാണ് പത്താനെ കണ്ടിരുന്നത്. ബൗളിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗാംഗുലി പത്താന് കരിയറിന്റെ തുടക്കത്തില്‍ നല്കിയ ഉപദേശം. എന്നാല്‍, ധോണിയുടെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി.
ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ധോണി പത്താനെ പരിഗണിച്ചത്. ബാറ്റിങ്ങില്‍ പത്താനെ വച്ച് ചില പരീക്ഷണങ്ങളും നടത്തി. 2012 മുതല്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ പത്താന് ഏറെ ബുദ്ധിമുട്ടി. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നതാണ് വലിയ തിരിച്ചടിയായത്.