ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചേക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ അശ്വിന്‍ പുറത്തിരിക്കേണ്ടിവന്നു. രവീന്ദ്ര ജഡേജയാണ് അശ്വിന് പകരം കളിച്ചത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. മൂന്നാം ടെസ്റ്റിലും ഇതേ ഫോര്‍മാറ്റ് തന്നെ പിന്തുടരും. നാല് പേസര്‍മാരും ഒരു സ്പിന്നറും ആയിരിക്കും. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ജഡേജയെ മാറ്റി ഇത്തവണ അശ്വിന് അവസരം നല്‍കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ അശ്വിന്...