1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL Final Postponed Heavy Rain

IPL 2023 Final: മഴ മൂലം മാറ്റിവെച്ച ഐപിഎല്‍ ഫൈനല്‍ ഇന്ന്

ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടുക

IPL Final Postponed Heavy Rain
IPL 2023 Final: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റിവെച്ച ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലാണ് ഇന്നത്തേക്ക് മാറ്റിയത്. മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ തൊട്ടടുത്ത ദിവസം റിസര്‍വ് ഡേയായി തീരുമാനിച്ചിരുന്നു. അത് പ്രകാരമാണ് ഇന്ന് മത്സരം നടക്കുക. രാത്രി 7.30 മുതലാണ് മത്സരം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടുക. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഗുജറാത്തും ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാം കിരീടം നേടാന്‍ ചെന്നൈയും ഇന്ന് കളത്തിലിറങ്ങും. 
 
ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. ഇന്ന് മഴ ഒഴിഞ്ഞുനില്‍ക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. 
 
അടുത്ത ലേഖനം
IPL 2023 Final: മഴ മൂലം ഇന്നും കളി നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?