1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Stephen fleming feels IPL gets tougher every season

ഐപിഎൽ മത്സരങ്ങൾക്ക് കടുപ്പം കൂടി വരുന്നുവെന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗ്

Fleming
ഐപിഎല്‍ ഓരോ സീസണ്‍ കഴിയും തോറും കടുപ്പമേറി വരികയാണെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ മത്സരം കളിക്കാനിരിക്കെയാണ് പത്രസമ്മേളനത്തിനിടെ ഫ്‌ളെമിംഗ് ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സ് മികച്ച ടീമാണെന്നും ഫ്‌ളെമിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
 
ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ഗുജറാത്ത്. അതിനാല്‍തന്നെ അവര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കേണ്ടതുണ്ട്. ഫൈനലിന് മുന്നോടിയായി ഫ്‌ളെമിങ്ങ പറഞ്ഞു. ഓരോ സീസണ്‍ കഴിയും തോറും മത്സരങ്ങള്‍ക്ക് കടുപ്പം കൂടിവരികയാണ്. ഏറ്റവും ബുദ്ധിമുട്ടിയ സീസണായിരുന്നു. ഓരോ ടീമും അവിശ്വസനീയമാം വിധം ബുദ്ധിമുട്ടിയ സീസണാണ് ഇതെന്ന് തോന്നുന്നു. ഫ്‌ളെമിംഗ് പറഞ്ഞു.
 
അടുത്ത ലേഖനം
പിഎസ്ജിക്ക് ലീഗ് വൺ കിരീടം, ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായി മെസ്സി