മുന്നിൽ ലോകകപ്പ്, ഇൻസമാം വീണ്ടും പാക് ക്രിക്കറ്റ് ചീഫ് സെലക്ടറാകുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (19:10 IST)
പാകിസ്ഥാന്‍ ചീഫ് സെലക്ടറായി ഇതിഹാസതാരമായ ഇന്‍സമാം ഉള്‍ ഹഖ് വീണ്ടും. ഇത് രണ്ടാം തവണയാണ് മുന്‍ പാക് നായകന്‍ കൂടിയായ ഇന്‍സമാം ഉള്‍ ഹഖ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്, അതിന് മുന്‍പ് നടക്കുന്ന ഏഷ്യാകപ്പ് എന്നിവയ്ക്കുള്ള ടീമിനെ തിരെഞ്ഞെടുക്കാനുള്ള നിര്‍ണായക ചുമതലയാണ് ഇന്‍സമാമിനുണ്ടാവുക. നേരത്തെ 2016 മുതല്‍ 2019 ടീമിന്റെ ചീഫ് സെലക്ടറായിരുന്നു.

ഈ മാസം 22 മുതല്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാകും ഇന്‍സമാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം തെരെഞ്ഞെടുക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്ക് ശേഷമാകും ഏഷ്യാകപ്പ്, ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടീം തെരെഞ്ഞെടുപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :