രണ്ടും കല്‍പ്പിച്ച് പാക്കിസ്ഥാന്‍; ലോകകപ്പിന് മുന്‍പ് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ തട്ടകത്തിലെത്തിച്ചു, കാരണം ഇതാണ്

രേണുക വേണു| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:33 IST)

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ ഇന്‍സമാം ഉള്‍ ഹഖിനെ ദേശീയ പുരുഷ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി നിയോഗിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. 2016 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ഇന്‍സമാം ഇതേ ചുമതല വഹിച്ചിട്ടുണ്ട്. 2017 ല്‍ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി നേടുകയും ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്ക് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 53 കാരനായ ഇന്‍സമാം രണ്ടാം തവണ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ടറായി എത്തുമ്പോള്‍ ലോകകപ്പില്‍ കുറഞ്ഞതൊന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യമിടുന്നില്ല.

2019 ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തതും ഇന്‍സമാം ആണ്. ഇപ്പോള്‍ 2023 ലെ ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള ചുമതലയും ഇന്‍സമാമില്‍ നിക്ഷിപ്തമായിരിക്കുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :