ആ നാല് പാക് താരങ്ങളെ ഇന്ത്യ സൂക്ഷിക്കണം, ലോകകപ്പിൽ തകർത്തെറിയും: വഖാർ യൂനിസ്

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (20:05 IST)
വരാനിരിക്കുന്ന ഏകദിനലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ മലര്‍ത്തിയടിക്കുമെന്ന് പാക് ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ്. ലോകകപ്പില്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും അകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും പാകിസ്ഥാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഇത്തവണ സാധിക്കില്ലെന്നാണ് വഖാര്‍ യൂനിസ് അഭിപ്രായപ്പെടുന്നത്. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് എന്നതിനാല്‍ തന്നെ ഏറെ വാശിയേറിയ പോരാട്ടമായിരിക്കും ഇക്കുറിയും നടക്കുക.

പാക് ടീമിലെ നാല് താരങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണെന്നാണ് വഖാര്‍ പറയുന്നത്. ബാബര്‍ അസം,ഷഹീന്‍ അഫ്രീദി,ഫഖര്‍ സമന്‍, ഇമാം ഉള്‍ ഹഖ് എന്നീ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് മത്സരം ഇന്ത്യയില്‍ നിന്നും നേടിയെടുക്കാന്‍ സാധിക്കുമെന്ന് വഖാര്‍ പറയുന്നു. അടുത്ത കാലത്തായി പാകിസ്ഥാന്‍ ടീം മികച്ച രീതിയിലാണ് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നത്. മത്സരം ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നത് പ്രസക്തമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌കില്ലുകള്‍ക്കനുസരിച്ച് കൃത്യമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നുവെങ്കില്‍ ഒന്നും പ്രശ്‌നമാവില്ല.

പാകിസ്ഥാന്റെ ഫഖര്‍ സമന്‍, ബാബര്‍ അസം, ഷഹീന്‍ അഫ്രീദി എന്നീ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് തന്നെ മത്സരങ്ങള്‍ മാറ്റി മറിക്കാനാകും. ഇമാമും മുകച്ച താരങ്ങളാണ്. ഇതിനെല്ലാം ഒപ്പം മത്സരത്തിന്റെ വലിയ സമ്മര്‍ദ്ദത്തെയും അതിജീവിക്കാനായാല്‍ ഇന്ത്യയെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് സാധിക്കും. വഖാര്‍ യൂനിസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :