1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Squad for WTC Final

Indian Squad for WTC Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ ടീമില്‍

Indian Squad for WTC Final
Indian Squad for WTC Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ അജിങ്ക്യ രഹാനെയും ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് രഹാനെയ്ക്ക് വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ കാരണമായത്. പരുക്കില്‍ നിന്ന് മുക്തരാകാത്ത ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. 
 
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് മത്സരം. ജൂണ്‍ 12 റിസര്‍വ് ഡേയാണ്. പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എല്‍.രാഹുല്‍, കെ.എസ്.ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഫിറ്റ്നസിൽ അശ്രദ്ധ, മറ്റ് വിവാദങ്ങൾ: പൃഥ്വി ഷാ ഇതെല്ലാം സ്വയം വരുത്തിവെച്ചതെന്ന് ആരാധകർ