അനുബന്ധ വാര്‍ത്തകള്‍
- ബട്ട്ലറിനൊപ്പം ബെയർസ്റ്റോയും വിൽ ജാക്സും സാൾട്ടും, ബൗളിംഗിൽ മൂർച്ച കൂട്ടി ആർച്ചറും: ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
- T20 Worldcup Indian Team: ടോപ് ഓർഡറിൽ ആളെ വേണ്ട, സഞ്ജുവിനെ വീണ്ടും തഴഞ്ഞേക്കും, ബാക്കപ്പ് കീപ്പറായി രാഹുലോ?
- Sanju vs Pant: ടി20യിൽ ആരാണ് കേമൻ? സഞ്ജുവോ പന്തോ? കണക്കുകൾ നോക്കാം
- Rishabh Pant: പാണ്ഡ്യ പോരാ ! ലോകകപ്പ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭ് പന്തിനെ പരിഗണിക്കുന്നു
- സഞ്ജു ഇല്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണ്, കോലിയ്ക്കും രോഹിത്തിനും ലഭിച്ച പരിഗണന സഞ്ജുവിനും വേണമെന്ന് ഗംഭീർ
Indian Squad for T20 World Cup Live Updates: അഗാര്‍ക്കര്‍-ജയ് ഷാ കൂടിക്കാഴ്ച അവസാനിച്ചു, ടീം പ്രഖ്യാപനം ഉടന്‍
ജൂണ്‍ ഒന്നിനാണ് ലോകകപ്പ് ആരംഭിക്കുന്നത്
Indian Squad for T20 World Cup Live Updates: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍. ബിസിസിഐ സെക്രട്ടറി ജയ് ഷായും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. അഹമ്മദബാദിലെ നര്‍മദ ഹോട്ടലില്‍ വെച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച.
ജൂണ്‍ ഒന്നിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയത്വം വഹിക്കുക. 15 അംഗ സ്ക്വാഡിനെ തീരുമാനിക്കാനുള്ള അവസാന തിയതി മേയ് ഒന്ന് ബുധനാഴ്ചയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയിരിക്കും ഇന്ത്യയുടെ ടീം പ്രഖ്യാപനം. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ ലോകകപ്പിനുള്ള ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ശിവം ദുബെ, യഷസ്വി ജയ്സ്വാള്‍, റിങ്കു സിങ് തുടങ്ങി ഏതാനും യുവതാരങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണ് ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തും സ്ക്വാഡില്‍ ഇടം പിടിച്ചേക്കും. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നേരത്തെ തന്നെ ടീമില്‍ ഇടം പിടിച്ചവരാണ്.