സഞ്ജു ഇല്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണ്, കോലിയ്ക്കും രോഹിത്തിനും ലഭിച്ച പരിഗണന സഞ്ജുവിനും വേണമെന്ന് ഗംഭീർ

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (10:36 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവില്‍ 9 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ തഴയുന്നത് നീതികേടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭ് പന്തിനെയാണ് ലോകകപ്പില്‍ ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍.

ഇനിയും സഞ്ജുവിനെ പരിഗണിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്ന് ഗംഭീര്‍ പറയുന്നു. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിച്ചില്ലെങ്കില്‍ നഷ്ടം സഞ്ജുവിനല്ല. ഇന്ത്യയുടെ നഷ്ടമാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കണം എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ നഷ്ടമാകുന്നത് ഭാവിയിലെ ഒന്നാം നമ്പര്‍ ബാറ്ററെയായിരിക്കും. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് ആവശ്യമായ പിന്തുണ നമ്മള്‍ നല്‍കിയിട്ടില്ല. ഞാന്‍ തിരെഞ്ഞെടുക്കുന്ന ടീമില്‍ നാലാമനായി സഞ്ജുവായിരിക്കും ബാറ്റ് ചെയ്യുക. ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :