1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England names T20 worldcup squad

ബട്ട്‌ലറിനൊപ്പം ബെയർസ്റ്റോയും വിൽ ജാക്സും സാൾട്ടും, ബൗളിംഗിൽ മൂർച്ച കൂട്ടി ആർച്ചറും: ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

England Team,Worldcup
England Team,Worldcup
ഈ വര്‍ഷം ജൂണില്‍ നടക്കാനിക്കുന്ന ടി20 ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മാറിനില്‍ക്കുന്ന ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ മടങ്ങിയെത്തി. 2021ന് ശേഷം നിരന്തരമായ പരിക്കുകള്‍ അലട്ടുന്ന ആര്‍ച്ചര്‍ കൂടി ടീമിലെത്തിയത് ഇംഗ്ലണ്ടിനെ ശക്തമാക്കും.
 
ബാറ്റര്‍മാരില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന വില്‍ ജാക്‌സ്,ജോസ് ബട്ട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ,ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ഇംഗ്ലണ്ട് നിരയിലുണ്ട്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ശക്തമായ പവര്‍ഹിറ്റിംഗ് യൂണിറ്റായി ഇതോടെ ഇംഗ്ലണ്ട് മാറും. ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍.
 
ഓള്‍റൗണ്ടര്‍മാരായി ലിയാം ലിവിങ്ങ്സ്റ്റണ്‍,സാം കറന്‍,മോയിന്‍ അലി,ക്രിസ് ജോര്‍ദാന്‍ തുടങ്ങിവര്‍ ടീമിലുണ്ട്. ആദില്‍ റഷീദ്,ടോം ഹാര്‍ട്‌ലി എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജോഫ്ര ആര്‍ച്ചര്‍,മാര്‍ക്ക് വുഡ്,റീസ് ടൊപ്ലി എന്നിവരാകും ലോകകപ്പിലെ ഇംഗ്ലണ്ട് പേസര്‍മാര്‍.
അടുത്ത ലേഖനം
ബൗളർമാർ ഈ കരയുന്നത് നിർത്തണം, വെല്ലുവിളി ഏറ്റെടുക്കണമെന്ന് വരുൺ ചക്രവർത്തി