1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India West Indies Series Trivandrum

വിരാട് കോലിയും രോഹിത് ശർമയും തിരുവനന്തപുരത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

സെപ്റ്റംബർ 30 നു ഗുവാഹത്തിയിൽ വെച്ച് രണ്ടാം ഏകദിനവും ഒക്ടോബർ മൂന്നിനു ഛത്തീസ്ഗഢിൽ മൂന്നാം ഏകദിനവും നടക്കും

Virat Kohli
സൂപ്പർതാരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവരടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക. 
 
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്നതാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം. സെപ്റ്റംബർ 27 നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഞായറാഴ്ച കൂടിയായതിനാൽ തിരുവനന്തപുരത്തേക്ക് ആരാധകരുടെ വൻ ഒഴുക്ക് ഉറപ്പാണ്. 
 
സെപ്റ്റംബർ 30 നു ഗുവാഹത്തിയിൽ വെച്ച് രണ്ടാം ഏകദിനവും ഒക്ടോബർ മൂന്നിനു ഛത്തീസ്ഗഢിൽ മൂന്നാം ഏകദിനവും നടക്കും. 
 
ഒക്ടോബർ ആറ് മുതൽ 17 വരെയുള്ള ദിവസങ്ങളിലായി ട്വന്റി 20 പരമ്പരയും നടക്കും. 
അടുത്ത ലേഖനം
ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്, ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തിൽ വിമർശനവുമായി ഡേവിഡ് വാർണർ