1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Got some school kids here David warner blasts against shaheen afridi and rizwan

ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്, ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തിൽ വിമർശനവുമായി ഡേവിഡ് വാർണർ

വാര്‍ണറുടെ പരിഹാസം പാക് താരങ്ങളെയും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരെയും ഒരുപോലെ ഞെട്ടിച്ചു. ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

David warner, Shaheen sha afridi, Rizwan, PSL
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് താരങ്ങളായ ഷഹീന്‍ അഫ്രീദിക്കും മുഹമ്മദ് റിസ്വാനും നേരെ കടുത്ത വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ ഇതിഹാസം ഡേവിഡ് വാര്‍ണര്‍. പിഎസ്എല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള  വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കെ ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍ എന്നിവര്‍ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തതാണ് വാര്‍ണറെ ചൊടുപ്പിച്ചത്.
 
താന്‍ സംസാരിച്ചുകൊണ്ടിരിക്കെ പാക് താരങ്ങള്‍ സംസാരിച്ചതില്‍ അസ്വസ്ഥനായ വാര്‍ണര്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ചുകൊണ്ടാണ്, സുഹൃത്തുക്കളെ, ഇവിടെ ചില സ്‌കൂള്‍ കുട്ടികളുണ്ട് എന്ന് പരിഹസിച്ചത്. വാര്‍ണറുടെ പരിഹാസം പാക് താരങ്ങളെയും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരെയും ഒരുപോലെ ഞെട്ടിച്ചു. ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
 
ഇത്തവണ കറാച്ചി കിംഗ്‌സിന്റെ നായകനായാണ് 39കാരനായ വാര്‍ണര്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 368 റണ്‍സ് നേടിയ വാര്‍ണറുടെ ബലത്തില്‍ ടീം എലിമിനേറ്റര്‍ റൗണ്ട് വരെ എത്തിയിരുന്നു. ഇത്തവണ കന്നികിരീടം ലക്ഷ്യമിട്ടാണ് വാര്‍ണറും സംഘവും ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, സല്‍മാന്‍ അലി ആഗ, ആദം സാംപ, മോയിന്‍ അലി, ഹസന്‍ ഖാന്‍, ഖുഷ്ദില്‍ ഷാ തുടങ്ങി വമ്പന്‍ താരങ്ങളാണ് കറാച്ചി കിംഗ്‌സിലുള്ളത്.
അടുത്ത ലേഖനം
ലോകകപ്പിന് മുൻപ് തീ പാറുന്ന പോരാട്ടം, 11 വർഷത്തിന് ശേഷം ബ്രസീലും ഫ്രാൻസും നേർക്കുനേർ