അനുബന്ധ വാര്‍ത്തകള്‍
- India vs West Indies 2nd ODI Predicted 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം നാളെ, സഞ്ജു കളിക്കും
- Sanju Samson: ചീത്ത വിളികള്‍ ഏറ്റു ! സഞ്ജു ടീമിലേക്ക്; വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്
- ഒളിംപിക്സില്‍ ഇനി ക്രിക്കറ്റും; ആരാധകര്‍ ആവേശത്തില്‍
- ലോകകപ്പ് അടുത്തിട്ടും പരീക്ഷണങ്ങൾ, 2007ലെ പരാജയം ആവർത്തിക്കുന്നതിലേക്കോ ഇന്ത്യയുടെ പോക്ക്
- സഞ്ജുവിനെ ടീമിൽ എടുക്കാതിരുന്നത് ഞെട്ടിച്ചു: മുൻ ഇന്ത്യൻ താരം
India vs West Indies 2nd ODI: ഇഷാന് കിഷന് വീണ്ടും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്
India vs West Indies 2nd ODI: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഇഷാന് കിഷനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇഷാന് കിഷന് തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി നേടി. 52 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 51 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഇഷാന്. 49 പന്തില്‍ 34 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം രണ്ടാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുകയാണ് ഇപ്പോള്‍.