അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജനുവരി 2026 (13:46 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിംഗ്. രാജ്‌കോട്ടില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മൈക്കല്‍ ബ്രേയ്‌സ്വെല്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. ആയുഷ് ബദോനി, ധ്രുവ് ജുറെല്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ടോപ് ഓര്‍ഡറില്‍ വിരാട് കോലി,ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനങ്ങളാണ് ആരാധകര്‍ മത്സരത്തില്‍ ഉറ്റുനോക്കുന്നത്.