അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം: പാതിവഴിയില്‍ വില്ലനായി മഴ, പരമ്പര ന്യൂസിലന്‍ഡിന്
- നാണംകെട്ട് ഇന്ത്യ; ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു
- കെ എൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി, ചിത്രങ്ങൾ പങ്കുവെച്ച് താരം
- ബാബർ അസമിന് ഇടമില്ല, ഐസിസി ടി20 ടീമിൽ കോലിയും സൂര്യയും,പാണ്ഡ്യയും
- ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഫാഫ് ഡുപ്ലെസിസ്, വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിൽ
India vs New Zealand 3rd ODI: ടോസ് ന്യൂസിലന്‍ഡിന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; പ്ലേയിങ് ഇലവന് ഇങ്ങനെ
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു
India vs New Zealand 3rd ODI : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്‍ഡോറില്‍. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ രണ്ട് കളികളും ജയിച്ച് പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആശ്വാസജയം തേടിയാണ് കിവീസ് ഇന്നിറങ്ങുന്നത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഉമ്രാന് മാലിക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന് മാലിക്ക്