ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഫാഫ് ഡുപ്ലെസിസ്, വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ജനുവരി 2023 (21:10 IST)
ഏകദിന, ടീമുകളിലേക്ക് മുൻ നായകൻ ഫാഫ് ഡുപ്ലെസിസിനെ തിരിച്ചുവിളിക്കുമെന്ന് റിപ്പോർട്ട്. പുതിയ പരിശീലകനായ റോബ് വോൾട്ടറാണ് ഡുപ്ലെസിസിനെ ഏകദിന,ടി20 ടീമുകളിലേക്ക് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.

ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഡുപ്ലെസിസിനെ ടീമിലെടുക്കുന്ന കാര്യത്തിൽ തുറന്ന മനസാണ് തനിക്കുള്ളതെന്ന് വാൾട്ടർ പറഞ്ഞു. അദ്ദേഹവുമായി ഇതിനെ പറ്റി സംസാരിച്ചിട്ടില്ലെന്നും എങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും വാൾട്ടർ പറഞ്ഞു.

2021ൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഡുപ്ലെസിസ് അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി 143 ഏകദിനവും 50 ടി20 മത്സരങ്ങളാണ് ഡുപ്ലെസിസ് കളിച്ചിട്ടുള്ളത്.

ഏകദിനത്തിൽ 47 ശരാശരിയിൽ 5507 റൺസും ടി20യിൽ 35 ശരാശരിയിൽ 1528 റൺസും ദക്ഷിണാഫ്രിക്കയ്ക്കായി നേടിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :