അനുബന്ധ വാര്‍ത്തകള്‍
- റിഷബ് പന്തിന് പരിക്ക്, ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയേക്കും
- ഞാന്‍ കുഞ്ഞല്ലേ? എനിക്ക് 24-25 വയസ്സേ ആയിട്ടുള്ളൂ; ഫോംഔട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിചിത്ര മറുപടിയുമായി റിഷഭ് പന്ത്
- 'എനിക്ക് അത്യാവശ്യം നല്ല റെക്കോര്‍ഡുകള്‍ ഉണ്ട്, അത്ര മോശമൊന്നും അല്ല'; അഭിമുഖത്തിനിടെ ഹര്‍ഷ ഭോഗ്ലെയോട് ദേഷ്യപ്പെട്ട് റിഷഭ് പന്ത്
- നാണംകെട്ട് ഇന്ത്യ; ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു
- ഒരു പ്രയോജനവുമില്ല, എന്നിട്ടും അവസരങ്ങള്‍; ഈ കണക്കുകള്‍ പറയും പന്തിനേക്കാള്‍ എത്രയോ ഭേദമാണ് സഞ്ജുവെന്ന് !
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം: പാതിവഴിയില്‍ വില്ലനായി മഴ, പരമ്പര ന്യൂസിലന്‍ഡിന്
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം മഴ തടസപ്പെടുത്തി. പാതിവഴിയില്‍ വെച്ച് മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 219 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് ഒരോവര്‍ പോലും എറിയാന്‍ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം ഏകദിനം ഓരോവര്‍ പോലും എറിയാന്‍ സാധിക്കാതെ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.