India vs England, 3rd Test, Day 1: രോഹിത്തിനും ജഡേജയ്ക്കും സെഞ്ചുറി, തിളങ്ങി സര്‍ഫ്രാസും; രാജ്‌കോട്ടില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഇന്ത്യക്കായി രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടി

Ravindra Jadeja and Rohit Sharma
രേണുക വേണു| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (18:07 IST)
Ravindra Jadeja and Rohit Sharma

India vs England, 3rd Test, Day 1: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 86 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

ഇന്ത്യക്കായി രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടി. രോഹിത് 196 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം 131 റണ്‍സ് നേടിയപ്പോള്‍ ജഡേജ 212 ബോളില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 110 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. അരങ്ങേറ്റക്കാരന്‍ സര്‍ഫ്രാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സ് നേടി. ആദ്യ രാജ്യാന്തര ടെസ്റ്റാണ് കളിക്കുന്നതെന്ന് തോന്നിപ്പിക്കാത്ത വിധം വലിയ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയെ സര്‍ഫ്രാസ് നേരിട്ടത്. യഷസ്വി ജയ്‌സ്വാള്‍ (10 പന്തില്‍ 10), ശുഭ്മാന്‍ ഗില്‍ (പൂജ്യം), രജത് പട്ടീദാര്‍ (15 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ടോം ഹാര്‍ട്ട്‌ലി ഒരു വിക്കറ്റും വീഴ്ത്തി. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :