രേണുക വേണു|
Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (20:37 IST)
India vs England, 3rd Test: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ മുതല്‍. രാജ്‌കോട്ടിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാം.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലിക്ക് പരമ്പര പൂര്‍ണമായി നഷ്ടപ്പെടുമ്പോള്‍ പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത കെ.എല്‍.രാഹുല്‍ മൂന്നാം ടെസ്റ്റ് കളിക്കില്ല. ശ്രേയസ് അയ്യരിനും മൂന്നാം ടെസ്റ്റ് നഷ്ടമാകും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറല്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ