1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 1st Test Live Telecast

India vs England, 1st Test: വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് നാളെ മുതല്‍

വിരാട് കോലി ബാറ്റ് ചെയ്തിരുന്ന നാലാം നമ്പറില്‍ ഇറങ്ങാനാണ് നായകന്‍ ശുഭ്മാന്‍ ഗില്‍ ആഗ്രഹിക്കുന്നത്

India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ്ലണ്ട് ലൈവ് ടെലികാസ്റ്റ്, ശുഭ്മാന്‍ ഗില്‍
Anderson - Tendulkar Trophy 2025

India vs England, 1st Test: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു നാളെ (ജൂണ്‍ 20) തുടക്കമാകും. ലീഡ്സിലെ ഹെഡിങ്ലിയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. 
 
വിരാട് കോലി ബാറ്റ് ചെയ്തിരുന്ന നാലാം നമ്പറില്‍ ഇറങ്ങാനാണ് നായകന്‍ ശുഭ്മാന്‍ ഗില്‍ ആഗ്രഹിക്കുന്നത്. ഗില്‍ മധ്യനിരയിലേക്ക് ഇറങ്ങുമ്പോള്‍ കെ.എല്‍.രാഹുലിനു ഓപ്പണിങ് സ്ഥാനം ലഭിക്കും. മൂന്നാം നമ്പറിലേക്ക് കരുണ്‍ നായരോ സര്‍ഫറാസ് ഖാനോ എത്തും. റിഷഭ് പന്ത് അഞ്ചാമനായി ബാറ്റ് ചെയ്യും. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍. അര്‍ഷ്ദീപ് സിങ്ങിനു പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കാനും ആലോചനയുണ്ട്. 
 
India vs England, Predicted 11: സാധ്യത ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍ / സര്‍ഫറാസ് ഖാന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് / പ്രസിദ്ധ് കൃഷ്ണ 
 
അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ കിരീടം ഈ വര്‍ഷം മുതല്‍ ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി എന്നാണ് അറിയപ്പെടുക. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ജെയിംസ് ആന്‍ഡേഴ്‌സണും പരമ്പരയ്ക്കു മുന്നോടിയായി ട്രോഫി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. 
 
മത്സരക്രമം 
 
ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്സിലെ ഹെഡിങ്ലിയില്‍ 
 
രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ 
 
മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്സില്‍ 
 
നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍  
 
അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ 
 
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും. 
 
India vs England, Test Series Live Telecast: ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്‌പോര്‍ട്‌സിലും ആണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ പ്രകാരം ജിയോ ഹോട്ട്സ്റ്റാറില്‍ എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ സംപ്രേഷണം നടത്തും. സോണി സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ ആയിരിക്കും ചാനല്‍ ലൈവ് ടെലികാസ്റ്റിങ്. 
 
About Writer
രേണുക വേണു