KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി രാഹുല്‍ ഓപ്പണ്‍ ചെയ്തിരുന്നു

KL Rahul, India vs England, KL Rahul Opener, India Predicted 11, കെ.എല്‍.രാഹുല്‍, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ സാധ്യത ഇലവന്‍, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
രേണുക വേണു| Last Modified ബുധന്‍, 11 ജൂണ്‍ 2025 (11:39 IST)
KL Rahul

KL Rahul: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കെ.എല്‍.രാഹുല്‍ ഓപ്പണറാകും. സായ് സുദര്‍ശനു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി രാഹുല്‍ ഓപ്പണ്‍ ചെയ്തിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിലും ഇന്ത്യ എയുടെ ഓപ്പണര്‍ രാഹുലായിരുന്നു. യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുല്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആഗ്രഹം. രാഹുല്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ മാത്രം യുവതാരം യശസ്വി ജയ്‌സ്വാളിനു രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കും.

കരുണ്‍ നായര്‍ മൂന്നാമനായി ക്രീസിലെത്തും. നായകന്‍ ശുഭ്മാന്‍ ഗില്‍ വിരാട് കോലിയുടെ പൊസിഷനായ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. ചിലപ്പോള്‍ ഗില്‍ മൂന്നാമതും കരുണ്‍ നാലാമതും ഇറങ്ങിയേക്കാം. അഞ്ചാമനായി എത്തുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍. അര്‍ഷ്ദീപ് സിങ്ങിനു പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കാനും ആലോചനയുണ്ട്.


ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ജൂണ്‍ 20 നു തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും.


മത്സരക്രമം

ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്സിലെ ഹെഡിങ്ലിയില്‍

രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍

മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്സില്‍

നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍

അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍

എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :