ചോക്കേഴ്സോ?, ആ കാലമൊക്കെ കഴിഞ്ഞു, കളിയാക്കലുകൾ ഒരിക്കലും ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെംബ ബവുമ
Temba bavuma
ചോക്കേഴ്സ് എന്ന ടാഗ് ഞങ്ങൾ വഹിക്കാൻ തയ്യാറായിരുന്നില്ല. അത് ഞങ്ങളുടെതല്ല, ആ വിശേഷണമോ ആ ലേബലോ ഒപ്പം കൊണ്ടുപോകാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് പിന്നാലെ തെംബ ബവുമ അഭിപ്രായപ്പെട്ടത്. ടീമിനെ പുറത്ത് നിന്നുള്ള വിമർശനങ്ങളോ കളിയാക്കലുകളോ ബാധിച്ചിട്ടില്ല. ആകുലതകൾക്കപ്പുറം അവസരങ്ങൾ പിടിച്ചെടുക്കാൻ തീരുമാനിച്ചാണ് ടീം കളിക്കാനിറങ്ങിയത്. ബവുമ പറഞ്ഞു. 1998ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷമുള്ള ആദ്യ കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ജോഹന്നാസ്ബർഗിൽ വമ്പൻ സ്വീകരണമാണ് നാട്ടുകാർ ചാമ്പ്യന്മാർക്കായി ഒരുക്കിയത്.
കടന്നുപോയത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു യാത്രയായിരുന്നു.ഇതൊരു വിജയമാത്രമല്ല, മറിച്ച് പ്രതിസന്ധികളെ അംഗീകരിച്ചും അതിന്മേൽ ഉയർന്നും നേടിയ മാറ്റത്തിന്റെ വിജയമാണ്. ബവുമ പറഞ്ഞു.