ബംഗ്ലാദേശിന് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടമായി

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (13:22 IST)

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് 200 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റ് നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 49 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയിട്ടുണ്ട്. 58 റണ്‍സുമായി മൊമിനുല്‍ ഹഖും റണ്‍സൊന്നും എടുക്കാതെ മെഹിദി ഹസന്‍ മിറാസുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജയ്‌ദേവ് ഉനദ്കട്ടും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :