ഞാൻ സാരി ഉടുത്തിരിക്കുന്നത് ശരിയാണോ ? ചോദ്യവുമായി അമാൻഡ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (20:08 IST)
സാരിയിലുള്ള തൻ്റെ ചിത്രം പങ്കുവെച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റർ അമാൻഡ വെല്ലിങ്ടൺ. ടി20 സീരീസിൻ്റെ ഭാഗമായി ഓസീസ് വനിതാ ടീ ഇന്ത്യയിലുണ്ട്. ഇതിനിടയിലാണ് അമാൻഡ സാരിയിൽ പരീക്ഷണം നടത്തിയത്. ഡിസംബർ 18ന് പോസ്റ്റ് ചെയ്ത ചിത്രം ഉടനെ തന്നെ വൈറലായി.

പിങ്ക് സാരിയി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഞാൻ സാരി ധരിച്ചിരിക്കുന്നത് ശരിയാണോ? എന്ന ചോദ്യത്തിനൊപ്പമാണ് താരം തൻ്റെ ചിത്രം പോസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 60,000ത്തീലേറെ ലൈക്ക് ആണ് ചിത്രത്തിന് ലഭിച്ചത്. മെഹന്ദിയിട്ടതിൻ്റെ ചിത്രങ്ങളൂം താരം പങ്കുവെച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :